ദുല്‍ഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ സെക്കന്റ് ഷെഡ്യൂള്‍

NewsDesk
ദുല്‍ഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ സെക്കന്റ് ഷെഡ്യൂള്‍

മലയാളത്തിന്റെ കുഞ്ഞിക്ക മറ്റു ഭാഷകളില്‍ തിരക്കിലാണ് ഇപ്പോള്‍. ദ്വിഭാഷ ചിത്രം മഹാനദിക്കുശേഷം കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ എന്ന തമിഴ്ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ഷൂട്ടിംഗിലാണ് താരമിപ്പോള്‍. മണിരത്‌നം ചിത്രം ഒകെ കണ്‍മണിക്കും സോളോയ്ക്കും ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴിലെത്തുകയാണ് ഈ ചിത്രത്തിലൂടെ. ദേശിംഗ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഡ് ഫിലിം ആണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.പെല്ലി ചൂപ്പുലു ഫെയിം റിതു വര്‍മ്മയാണ് നായികാവേഷം ചെയ്യുന്നത്.
സെറ്റില്‍ നിന്നുമുള്ള ദൂല്‍ഖറിന്റെ ചിത്രം സിനിമാറ്റോഗ്രാഫര്‍ കെഎം ഭാസ്‌കരന്‍ ട്വീറ്റ് ചെയ്തിരുന്നു.

സിനിമയിലെ ദുല്‍ഖറിന്റെ വേഷത്തെ കുറിച്ച് ചില സൂചനകള്‍ ചിത്രം നല്‍കുന്നു.അദ്ദേഹം ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്, #kannumkannumkollaiadithal 2ാമത്തെ ഷെഡ്യൂള്‍ തുടങ്ങി. @dulQuer @rituv #DesinghPeriyasamy @basil4u എന്നാണ്.

RECOMMENDED FOR YOU: