സോളോ സിനിമയുടെ ടീസര്‍ കരണ്‍ ജോഹര്‍ പുറത്തിറക്കി

NewsDesk
 സോളോ സിനിമയുടെ ടീസര്‍ കരണ്‍ ജോഹര്‍ പുറത്തിറക്കി

ബോളിവുഡ് ഡയറക്ടര്‍ കരണ്‍ ജോഹര്‍ ദുല്‍ഖര്‍ സല്‍മാന്‍ - ബിജോയ് നമ്പ്യാര്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന സിനിമ സോളോയുടെ ടീസര്‍ പുറത്തിറക്കി.

ആഗസ്റ്റ് 12ന് 4മണിക്കാണ് കുച്ച് കുച്ച് ഹോതാ ഹെ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ദുല്‍ഖര്‍ ചിത്രത്തിന്റെ ടീസര്‍ പോസ്റ്റ് ചെയ്ത് കൊണ്ട് പറഞ്ഞത്, ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആന്തോളജി ഫിലിം , അഭിനയിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്.



മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നായകവേഷത്തിലെത്തുന്ന ദുല്‍ഖറിനെ കൂടാതെ ഡിനോ മോറിയ, ആര്‍തി വെങ്കടേഷ്, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍, സായി തംഹന്‍കര്‍ എന്നിവരും ചിത്രത്തിലുണ്ട്.ട്വിറ്ററില്‍ ടീസറിന് വന്‍സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്.

Dulqar's Solo movie teaser unveiled by bollywood director karan Johar

RECOMMENDED FOR YOU: