കാവ്യാമാധവനും ദിലീപും വിവാഹിതരായി. ഇന്ന് (നവംബര്‍ 25) രാവിലെ 9.30 നും 10 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. മാധ്യമങ്ങളെ അറിയിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകള്‍.
മേനക,ചിപ്പി, ജോമോള്‍ തുടങ്ങിയവര്‍ നേരത്തേ തന്നെ ഹാളില്‍ എത്തിയിരുന്നു.മമ്മൂട്ടി, ജയറാം,സിദ്ദീഖ്, ജോഷി,മീരാ ജാസ ്മിന്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ദിലീപ് മകള്‍ മീനാക്ഷിക്കൊപ്പമാണ് വേദിയിലേക്കെത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇവര്‍ തമ്മിലുള്ള വിവാഹം തീരുമാനമെടുത്തത് എന്നാണ് ചടങ്ങിനെത്തിയവരെല്ലാം പറഞ്ഞത്. ദീലീപ് തന്നെ നേരിട്ട് സുഹൃത്തുക്കളെയും മാധ്യമങ്ങളെയും വിവരമറിയിക്കുകയായിരുന്നു.
ദിലീപ് നേരിട്ട് ഫേസ്ബുക്കിലൂടെ വിവാഹക്കാര്യം പ്രേക്ഷകരെ അറിയിക്കുകയും ചെയ്തു. വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഇവര്‍ ദുബായിലേക്ക് തിരിക്കും.വിവാഹചടങ്ങുകള്‍ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചു.
Dileep Kavya married!!! pic.twitter.com/gw0iQwjxaZ
— sridevi sreedhar (@sridevisreedhar) November 25, 2016