ധ്യാനിന്റെ തിരക്കഥയില്‍ ഒരുങ്ങുന്നത് കോമഡി സിനിമ

NewsDesk
ധ്യാനിന്റെ തിരക്കഥയില്‍ ഒരുങ്ങുന്നത് കോമഡി സിനിമ

തോമസ് സെബാസ്റ്റിയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയിലൂടെ അച്ഛന്റെയും ജ്യേഷ്ഠന്റേയും പാത പിന്തുടര്‍ന്ന ധ്യാന്‍ ശ്രീനിവാസനും തിരക്കഥാകൃത്താകുകയാണ്. 

ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രം കോഴിക്കോടില്‍ ചിത്രീകരണം തുടങ്ങിയിരിക്കുന്നു. ധ്യാന്‍ ചിത്രത്തില്‍ പ്രധാനവേഷവും ചെയ്യുന്നുണ്ട്. ജമ്‌നാപ്യാരിയും മായാബസാരും ഒരുക്കിയിട്ടുള്ള ആളാണ് സംവിധായകന്‍ തോമസ്. തന്റെ പുതിയ സിനിമയെ പറ്റി സംവിധായകന്‍ പറഞ്ഞത്, സിനിമ യൂത്ത് സെന്‍ട്രിക്കും കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ളതുമാണെന്നാണ്. അനൂപ് ജോസഫിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ആണ്.

അജു വര്‍ഗ്ഗീസും ശ്രീനാഥ് ഭാസിയും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

മുമ്പെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍ ധ്യാന്‍ സംവിധായകനാകുന്നു എന്നായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തിലൂടെ ധ്യാന്‍ തിരക്കഥാകൃത്തുകൂടിയാണ് ആകുന്നത്. എന്നാല്‍ നടനോട് അടുത്തവൃത്തങ്ങള്‍ പറയുന്നത് , സംവിധാനത്തില്‍ നിന്നും പിന്മാറുന്നില്ല, അതിനായുള്ള മുന്നൊരുക്കങ്ങളാണ് ഇവയൊക്കെയും എന്നാണ്.
 

Dhyan Sreenivasan turns as a script writer in his next

RECOMMENDED FOR YOU: