പൃഥ്വിയുടെ നായിക ഇനി കുഞ്ചാക്കോക്കൊപ്പം

NewsDesk
പൃഥ്വിയുടെ നായിക ഇനി കുഞ്ചാക്കോക്കൊപ്പം

സുഗീതിന്റെ സംവിധാനത്തില്‍ ചാക്കോച്ചനും വിനായകനും ഒരുമിക്കുന്ന സിനിമയില്‍ ഡാര്‍വിന്റെ പരിണാമം ഫെയിം ചാന്ദിനി ശ്രീധരന്‍ നായികയായെത്തുന്നു.

ചാന്ദിനി കൊച്ചിയിലുള്ള ബോള്‍ഡും സ്്മാര്‍ട്ടുമായ ഒരു നായികയെയാണ് അവതരിപ്പിക്കുന്നത്. ജൂനിയര്‍ ആര്‍്ട്ടിസ്‌റുകളുടെ കാസ്റ്റിംഗ് ഏജന്‍ാണ് നായിക. 

ഓര്‍ഡിനറി പോലുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ താന്‍ വളരെ സന്തോഷവതിയാണെന്ന് ചാന്ദിനി പറഞ്ഞു. 

കുഞ്ചാക്കോ ചിത്രത്തില്‍ ഇടുക്കിയില്‍ നിന്നും കൊച്ചിയില്‍ സെറ്റില്‍ ചെയ്യാനെത്തുന്ന ഒരു യുവാവിനെയാണ് അവതരിപ്പിക്കുന്നത്. വിനായകനും ഒരു പ്രധാന കഥാപാത്രമായി സിനിമയില്‍ എത്തുന്നു. തമാശകളും ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. സാമൂഹിക പ്രശ്‌നത്തെ കൂടി സിനിമയില്‍ അവതരിപ്പിക്കുന്നു. 

ഈദിന് സിനിമ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നത്. ഇടുക്കിയിലും എറണാകുളത്തുമായി സിനിമ മാര്‍ച്ച്  27 ന് ചിത്രീകരണം ആരംഭിക്കും. സലീം കുമാര്‍, കണാരന്‍ ഹരീഷ്, ധര്‍മ്മജന ബോള്‍ഗാട്ടി തുടങ്ങിയവരും സിനിമയില്‍ ഉണ്ട്.
 

Chandini Sreedharan with Kunchako boban Sugeeth team

RECOMMENDED FOR YOU: