ഫഹദ് -അന്‍വര്‍ റഷീദ് ചിത്രം 15കോടി ബഡ്ജറ്റിലെന്ന് റിപ്പോര്‍ട്ടുകള്‍

NewsDesk
ഫഹദ് -അന്‍വര്‍ റഷീദ് ചിത്രം 15കോടി ബഡ്ജറ്റിലെന്ന് റിപ്പോര്‍ട്ടുകള്‍

മലയാളസിനിമയിലേക്ക് ശക്തമായ തിരിച്ചുവരവു നടത്തിയ താരമാണ് ഫഹദ്. അദ്ദേഹത്തിന്റേതായി ഒരുപാടു ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഫഹദിന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരന്‍, ട്രാന്‍സ്, കാര്‍ബണ്‍ എന്നിവയാണവ. വേലൈക്കാരന്‍ ,മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും ശിവ കാര്‍ത്തികേയനും ഫഹദിനൊപ്പമുണ്ട്.

മലയാളത്തില്‍ ഫഹദ് നായകനായി അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ട്രാന്‍സ്. 15 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകനോ നായകനോ ഇതിനെ കുറിച്ചോ കഥയെ കുറിച്ചോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് സത്യമാവുകയാണെങ്കില്‍ നടനെയും സംവിധായകനെയും സംബന്ധിച്ച് അവരുടെ ആദ്യ ബിഗ്ബഡ്ജറ്റ് ചിത്രമായിരിക്കുമിത്.


ഫഹദ് ഇപ്പോള്‍ വേണുവിന്റെ കാര്‍ബണ്‍ ചിത്രീകരണത്തിലാണുള്ളത്. മംമ്ത മോഹന്‍ദാസും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Anwar Rasheed Fahad Fazil movie trance has a budget of 15crore

RECOMMENDED FOR YOU: