സലീം കുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ജയറാം-മമത എന്നിവര്‍ ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ചിത്രത്തില്‍ മമതയ്ക്കു പകരം അനുശ്രീ ആയിരിക്കും ലീഡ് റോള്‍ ചെയ്യുക എന്നാണ്. സലീം കുമാര്‍ പറഞ്ഞത് ജയറാമിന്റെ ഭാര്യവേഷത്തിലാണ് അനുശ്രീ എത്തുക എന്നാണ്. നിര്‍മ്മല എന്ന കഥാപാത്രം. ജയറാം കെ.കുമാര്‍ അല്ലെങ്കില്‍ കൃഷ്ണകുമാര്‍ എന്ന വേഷമാണ് ചെയ്യുന്നത്. വില്ലേജ് എക്സറ്റന്ഷന് ഓഫീസറാണ് ചിത്രത്തിലെ നായകന്.
ഈരാറ്റുപേട്ടയിലാണ് സിനിമ ചിത്രീകരണം. കോമഡി ചിത്രമാണിത്. കെ.കുമാറിന്റെ കുടുംബത്തലിണ്ടാകുന്ന സംഭവങ്ങള്‍. നെടുമുടി വേണു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.
ശ്രീനിവാസന്, മാമുക്കോയ, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്, ഹരീഷ് കണാരന്, കുളപ്പള്ളി ലീല തുടങ്ങിയവരും ചിത്രത്തിലുണ്ട്. കറുത്ത ജൂദന് ആണ് സലീംകുമാറിന്റെ സംവിധാനത്തില്‍ ഇപ്പോള്‍ ഇറങ്ങിയ ചിത്രം.