അമല്‍ നീരദ് ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

NewsDesk
അമല്‍ നീരദ് ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

അമല്‍നീരദിന്റെ അടുത്ത ചിത്രം ഫഹദ് ഫാസില്‍ നായകനാകുന്നു. മായനദി ഫെയിം ഐശ്വര്യ ലക്ഷ്മി ആണ് നായികയാകുന്നത്. കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് തീര്‍ന്നിരുന്നു. അണിയറക്കാര്‍ അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.


ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. വരത്തന്‍ അഥവാ ഔട്ട്‌സൈഡര്‍ എന്നാണ് പേര്.


ഗ്രാഫികല്‍ ഡിസൈനിലുള്ള പോസ്റ്ററില്‍ നായകന്‍ ഒരു വിആര്‍ പോലുള്ള ഗാഡ്ജറ്റ് ധരിച്ചിരിക്കുന്നു. കറുപ്പും ചുവപ്പും നിറത്തില്‍ ഒരു ബാക്ക്ഗ്രൗണ്ട് ആണ്.പോസ്റ്ററില്‍ നസ്രിയ നസീം അവതരിപ്പിക്കുന്നു എന്നും ചേര്‍ത്തിട്ടുണ്ട്. നസ്രിയ നിര്‍മ്മിക്കുന്നു എന്ന സൂചന പോസ്റ്ററില്‍ നിന്നും വ്യക്തം.സിനിമ നിര്‍മ്മിക്കുന്നത് അമല്‍നീരദ് പ്രൊഡക്ഷന്‍ കമ്പനി നസ്രിയ നസീം പ്രൊഡക്ഷനുമായി ചേര്‍ന്നാണ്. ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.


സിനിമ എന്താണ് പറയുന്നതെന്ന് പോസ്റ്റര്‍ റിലീസ് ചെയ്തതോടെ ആളുകള്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ദുബായ്, വാഗമണ്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. 


ഫഹദ് രണ്ട് വ്യത്യസ്ത മേക്കോവറില്‍ ചിത്രത്തിലെത്തുന്നുണ്ട്. പറവ ഫെയിം ലിറ്റില്‍ സ്വയംഭ് ആണ് സിനിമാറ്റോഗ്രാഫി ചെയ്തിരിക്കുന്നത്. 
 

Amal Neerad Fahad movie titled Varathan released first look poster

RECOMMENDED FOR YOU: