ആരോഗ്യം സംരക്ഷിക്കും മാതളനാരങ്ങ സ്മൂത്തികള്‍

NewsDesk
ആരോഗ്യം സംരക്ഷിക്കും മാതളനാരങ്ങ സ്മൂത്തികള്‍

മാതളം ഡയബറ്റിക്‌സ് ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും ഗുണകരമായ പഴമാണ്. മാതളം പലതരത്തില്‍ നമുക്ക് ഉപയോഗിക്കാം. മാതളത്തിന്റെ അല്ലികള്‍ അതേപടി കഴിക്കാം, അല്ലെങ്കില്‍ ജ്യൂസാക്കിയും ഉപയോഗിക്കാം. മാതളം കൊണ്ടുള്ള ചില റെസിപ്പികള്‍ പരിചയപ്പെടാം.


1. മാതളം പുതിന സ്മൂത്തി


ആയുര്‍വേദ പ്രകാരം മാതളം ത്രിദോഷങ്ങള്‍ക്കും പരിഹാരമാണ്. വാദം,പിത്തം,കഫം തുടങ്ങിയ ത്രിദോഷങ്ങള്‍. രക്തകോശങ്ങളെ ഉത്തേജിപ്പിക്കാനും കരളിനെ ശക്തിപ്പെടുത്താനും മാതളം സഹായിക്കും.മാതളത്തിന് ഡ്രൈയിങ് എഫക്ട് കൂടുതലായതുകൊണ്ട് വാതദോഷമുളളവര്‍ അധികം ഉപയോഗിക്കുന്നത് നല്ലതല്ല.

ആവശ്യമുള്ളവ
ഒരു പിടി മാതളഅല്ലികള്‍ , രണ്ടു മുതല്‍ നാലു അല്ലി പുതിന ഇല, കാല്‍ കപ്പ് വെള്ളം


വെള്ളം ചേര്‍ത്ത് മാതളഅല്ലികള്‍ നന്നായി അടിച്ചെടുക്കുക. അലങ്കാരത്തിനായി പുതിനഇല ഉപയോഗിക്കാം.


2. മാതളം-തൈര് സ്മൂത്തി
മാതളജ്യൂസ് 1 കപ്പ്, ഒന്നരകപ്പ് തൈര്, അരകപ്പ് കറുത്തമുന്തിരി ജ്യൂസ് 

എല്ലാ സാധനങ്ങളും ഒരുമിച്ച് ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഫ്രഷായി തന്നെ കുടിക്കാം.

Read more topics: pomegranate, smoothie, recieps
pomegranate smoothies for health

RECOMMENDED FOR YOU: