ദോശയ്‌ക്കൊപ്പവും ഇഡ്ഡലിക്കൊപ്പവും കഴിക്കാന്‍ വിവിധ ചമ്മന്തികള്‍ തയ്യാറാക്കാം

NewsDesk
ദോശയ്‌ക്കൊപ്പവും ഇഡ്ഡലിക്കൊപ്പവും കഴിക്കാന്‍ വിവിധ ചമ്മന്തികള്‍ തയ്യാറാക്കാം

ചട്ട്‌നികള്‍ ഇന്ത്യയിലാണ് ആദ്യമുണ്ടായത്. ഇന്ത്യക്കാര്‍ ഭക്ഷണത്തെ വളരെ പ്രാധാന്യത്തോടെ കാണുകയും പല പരീക്ഷണങ്ങളും നടത്തുകയും ചെയ്തിരുന്നു. സുഗന്ധവ്യഞ്ജനങ്ങളും, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമെല്ലാം റെസിപ്പിയുടെ ഭാഗമാക്കി പല പുതിയ ആഹാരവസ്തുക്കളും തയ്യാറാക്കി. ഇന്ത്യന്‍ ആര്‍ക്കിടെക്ടര്‍, സംഗീതം, നൃത്തം തുടങ്ങിയവ പോലെ തന്നെ ഇന്ത്യന്‍ ഭക്ഷണവും വളരെ കളര്‍ഫുളളും വിശാലവുമായിതീര്‍ന്നു.


ഇഡ്ഡലി, ദോശ, വട, ഊത്തപ്പം, സാന്‍ഡ് വിച്ചുകള്‍ എന്നിവയ്‌ക്കൊപ്പവും സമോസ, പക്കുവട, ആലൂ ഡിഷസ് തുടങ്ങിയവയ്‌ക്കൊപ്പമെല്ലാം ചട്ട്‌നികള്‍ യോജിക്കും. ചട്ട്‌നികള്‍ നല്ലൊരു അപ്പടൈസറും ചിലതരം ചട്ട്‌നികള്‍ ദഹനത്തിനു സഹായിക്കുന്നവയുമാണ്.മധുരമുള്ള ചട്ട്‌നികളുമുണ്ട്. ഇവ സാധാരണ ബിസ്‌ക്കറ്റ്, സാന്‍ഡ് വിച്ച് എന്നിവയ്‌ക്കൊപ്പമാണ് ഉപയോഗിക്കുക. പതിനേഴാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കച്ചവടത്തിനായി വന്ന യൂറോപ്പുകാര്‍ ഇവിടെനിന്നും കൊണ്ടുപോയതാണ് ചട്ട്‌നി റെസിപ്പികള്‍. യൂറോപ്പുകാരാണ് കൂടുതലായും മധുരമുള്ള ച്ട്ട്‌നികള്‍ ഉപയോഗിക്കുന്നത്. 


ചട്ട്‌നിക്ക് പേരു വയ്ക്കുന്നത് അവയില്‍ മുന്നിട്ടു നില്‍ക്കുന്ന സാധനത്തിന്റെ പേരുപയോഗിച്ചാണ്. ഒട്ടുമിക്ക് ച്ട്ടനികളും ഉപയോഗിക്കുന്നത് തേങ്ങ, പൊതിന, മല്ലിയില, വെളുത്തുള്ളി, ഇഞ്ചി, മാങ്ങ, പുളി, വറ്റല്‍മുളക്, പച്ചമുളക്, നാരങ്ങ, കടല, ജീരകം, ഉലുവ,തക്കാളി തുടങ്ങിയവയാണ്.ചട്ട്‌നികള്‍ കേടാകാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാമെങ്കിലും ഉടനെ ഉപയോഗിക്കുന്നതാണ് ഗുണകരം.


ചില ചട്ട്‌നികള്‍ തയ്യാറാക്കുന്നതെങ്ങനെയാണെന്ന് പരിചയപ്പെടാം.


തേങ്ങാചമ്മന്തി
കടകളില്‍ ലഭിക്കുന്ന എളുപ്പം തയ്യാറാക്കാവുന്ന ഒരു ചട്ട്‌നി റെസിപ്പിയാണിത്. ഇഡ്ഡലി, ദോശ, ഊത്തപ്പം എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കാം. തേങ്ങ, പരിപ്പുകടല എന്നിവയാണ് പ്രധാന ചേരുവകള്‍.


തയ്യാറാക്കുന്ന വിധം
ഒരു കപ്പ് തേങ്ങ തിരുമ്മിയതാണ് എടുക്കുന്നതെങ്കില്‍ അര കപ്പ് പൊട്ടുകടല അഥവാ പരിപ്പുകടല എടുക്കുക. ഒരു പച്ചമുളക്, വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കടുകും കറിവേപ്പിലയും അല്പം കായപ്പൊടിയും താളിച്ച് ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേണം അരയ്ക്കാന്‍.


പുതിനയില / മല്ലിയില ചട്ട്‌നി
 


ഈ ചട്ട്‌നി തയ്യാറാക്കുമ്പോള്‍ തേങ്ങയ്‌ക്കൊപ്പം മല്ലിയിലയോ പുതിനയിലയോ ആണ് എടുക്കേണ്ടത്. ഇതില്‍ സാധാരണയായി വെളുത്തുള്ളി, ഉള്ളി, ഇഞ്ചി ഇവയൊന്നും ഉപയോഗിക്കാറില്ല. ടിക്കകള്‍ , കബാബുകള്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ പലഹാരങ്ങള്‍ക്കൊപ്പമാണ് സാധാരണയായി ഉപയോഗിക്കുക.


തക്കാളി ചട്ട്‌നി
തക്കാളി ഉപയോഗിച്ച് തയ്യാറാക്കുന്ന സ്‌പൈസി ചമ്മന്തിയാണിത്. ഉള്ളി,വെളുത്തുള്ളി ഉപയോഗിക്കില്ല. വേണമെങ്കില്‍ ചേര്‍ക്കുകയുമാവാം. 


ചുവന്നമുളക് ചട്ട്‌നി
തേങ്ങാചമ്മന്തിയുടെ അല്പം എരിവുള്ള വിഭാഗമാണിത്. എരിവ് ഇഷ്ടമുള്ളവര്‍ക്ക് ഉപയോഗിക്കാം. തേങ്ങയ്‌ക്കൊപ്പം പച്ചമുളകിനു പകരം വറ്റല്‍മുളക്, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി കറിവേപ്പില, അല്പം പുളി എല്ലാം ചേര്‍ത്തരയ്ക്കാം. പുളിക്കുപകരം മാങ്ങ, മാങ്ങ ഇഞ്ചി തുടങ്ങിയവയും ഉപയോഗിക്കാം.

നോണ്‍വെജിറ്റേറിയന്‍സ് ആണെങ്കില്‍ ഉണക്കമീന്‍ ചേര്‍ത്തും അരയ്ക്കാം. ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം മാത്രമല്ല ചോറ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പവും ഉപയോഗിക്കാം. കടുകും കറിവേപ്പിലയും ചേര്‍ത്ത് താളിക്കുക കൂടി ചെയ്താല്‍ ഉഷാറായി.
 

Chutney recipes , suitable with Indian dishes Idli, dosa, Oothappam

RECOMMENDED FOR YOU: